Online Malayalam Daily

23 പേര്‍ ചേര്‍ന്ന് പട്ടാപ്പകല്‍ രാജസ്ഥാനില്‍ യുവതിയെ ബലാത്സംഗം ചെയ്തു

ജയ്പുര്‍: രാജസ്ഥാനില്‍ 28കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. 23 പേര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

രാജസ്ഥാനില ബികാനേറില്‍ സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. ബികാനേറിലെ റിട്മല്‍സര്‍ പുരോഹിതാനില്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു യുവതി.

ജയ്പുര്‍ റോഡില്‍ ഖാടു ശ്യാം ക്ഷേത്രത്തിനു സമീപം ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് കാറിലേക്ക് വലിച്ചിടുകയായിരുന്നു.

മണിക്കൂറുകളോളം അവര്‍ തന്നെ കാറില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇരുവരും പിന്നീട് മറ്റ് ആറ് പേരെ കൂടി വിളിച്ചു വരുത്തി തന്നെ ഉപദ്രവിച്ചുവെന്നും യുവതി പറയുന്നു. പിന്നീട് പലാന ഗ്രാമത്തിലെ സര്‍ക്കാര്‍ പവ്വര്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍ 26ന് പുലര്‍ച്ചെ നാലിന് യുവതിയെ തട്ടി കൊണ്ടു പോയിടത്തു തന്നെ ഈ രണ്ട് പേര്‍ കൊണ്ടു വിടുകയായിരുന്നു.സെപ്റ്റംബര്‍ 27നാണ് പോലീസ് ബലാത്സംഗത്തിന് കേസെടുക്കുന്നത്. പേര് വ്യക്തമാക്കിയ രണ്ട് പേരും അജ്ഞാതരായ 21 പേരും ബലാത്സംഗം ചെയ്തുവെന്നാണ് എഫ്‌ഐആര്‍.

കൂടുതല്‍ പേരെ വിളിച്ചു വരുത്താന്‍ ഡയല്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. ആരെയും ഇതുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

Comments are closed.