International

‘ഇനിയാരും എന്റെ മകനെ കളിയാക്കരുതെ’ന്നെഴുതി ഒരച്ഛൻ ഫേസ്ബുക്കിലിട്ട കുറിപ്പ് വൈറലാകുന്നു

‘ഇനിയാരും എന്റെ മകനെ കളിയാക്കരുതെ’ന്നെഴുതി ഒരച്ഛൻ ഫേസ്ബുക്കിലിട്ട കുറിപ്പ് വൈറലാകുന്നു. ഡാൻ ബസന്റ് എന്ന അച്ഛനാണ് തന്റെ മകൻ ജാക്സൺ ബസന്റിനെ പറ്റി ഇത് എഴുതിയിരിക്കുന്നത്. സ്കൂളിലും നടുറോഡിലുമൊക്കെ തന്‍റെ മകനെ എല്ലാവരും കളിയാക്കുകയാണ്. വികൃതരൂപിയായ സത്വം എന്നൊക്കെയാണ് പലരുടേയും വിളികൾ. അവന് എട്ടുവയസ്സേ ആയിട്ടുള്ളൂ. ഇപ്പോൾ തന്നെ അവൻ ഇതുകാരണം ആത്മഹത്യയെ പറ്റി ചിന്തിക്കുകയാണ്. ഇനിയെങ്കിലും നിങ്ങളുടെ കുട്ടികളെ ബോധവാന്മാരാക്കണം. ട്രീച്ചർ കോളിൻസ് സിൻഡ്രോം എന്ന രോഗമാണ് അവനുള്ളത്. അതിനാൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ഇത്തരത്തിൽ അസുഖം ബാധിക്കുന്ന കുട്ടികളെ സഹാനുഭൂതിയോടെ കാണാൻ പഠിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top