Education

നെറ്റ് പരീക്ഷാക്രമക്കേട്; സിബിഎസ്ഇ ഐടി ഡയറക്ടര്‍ക്ക് എതിരെ കേസ്‌

ന്യൂഡല്‍ഹി: നെറ്റ് പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് നടന്ന സംഭവത്തില്‍ സിബിഎസ്ഇ ഐടി ഡയറക്ടര്‍ക്കെതിരെ സിബിഐ കേസെടുത്തു. പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയത്തിന് കരാര്‍ നല്‍കിയ കമ്പനി വ്യാജമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. വീനസ് ഡിജിറ്റല്‍സ് എന്ന കമ്പനിയെയാണ്  മൂല്യനിര്‍ണയത്തിനുള്ള കരാര്‍ നല്‍കിയത്. ഡല്‍ഹിയിലെ കരോള്‍ബാഗ്, പട്ടേല്‍ നഗര്‍ എന്നിവിടങ്ങളിലെ വിലാസമാണ് കമ്പനി നല്‍കിയിരുന്നത്. എന്നാല്‍, ഈ വിലാസത്തില്‍ ഇങ്ങനെയൊരു കമ്പനി പ്രവര്‍ത്തിക്കുന്നില്ല എന്ന സിബിഐ കണ്ടെത്തിയിരുന്നു. കമ്പനിയെ തിരഞ്ഞെടുക്കാന്‍ മതിയായ രീതിയില്‍ ടെണ്ടര്‍ നടത്തിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.ക്രമക്കേടുമായി ബന്ധപ്പട്ട അന്വേഷണം പുരോഗമിക്കുകയാണ്.

To Top