Kerala

11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ അസാധുവാക്കി; നിങ്ങളുടെ കാര്‍ഡിന്റെ സ്റ്റാറ്റസറിയണ്ടേ

ന്യൂഡല്‍ഹി: വ്യാജമെന്നു കണ്ടെത്തിയ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ ആദായനികുതി വകുപ്പ് അസാധുവാക്കി. വ്യാജ നമ്പറുകളോ, ഒന്നിലധികം കാര്‍ഡ് ഉള്ളതോ ആണ് അസാധുവാക്കിയിരിക്കുന്നത്. പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്താനുള്ള സമയം ഓഗസ്റ്റ് 31 ന് അവസാനിക്കാനിരിക്കെയാണ് പുതിയ നടപടി.

എന്തായാലും നിങ്ങളുടെ പക്കലുള്ള പാന്‍ കാര്‍ഡ് അസാധുവാണോ അല്ലേയെന്നു പരിശോധിക്കാനുള്ള സമയമാണിത്. ഇതിനായി ചെറിയ മൂന്നു സ്റ്റെപ്പുകള്‍ ചെയ്താല്‍ മതി.

1. ആദായനികുതി വകുപ്പിന്റെ ഇ ഫയലിങ് വെബ്‌സൈറ്റില്‍ പോവുക (ഇവിടെ ക്ലിക്ക് ചെയ്യുക).

2. വെബ്‌സൈറ്റില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുക.

3. നിങ്ങളുടെ മൊബൈലിലേക്കു വന്ന ഒ.ടി.പി (വണ്‍ ടൈം പാസ്‌വേഡ്) നല്‍കുക.

ഇതു നല്‍കിക്കഴിഞ്ഞാല്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് ആക്ടീവ് ആണോ അല്ലെയോ എന്ന് വ്യക്തമാകുന്ന അറയിപ്പ് കാണിക്കും. പാന്‍ കാര്‍ഡ് ആക്ടീവ് അല്ലെങ്കില്‍ നിങ്ങളുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കണ്ട് കാര്യം ബോധിപ്പിക്കുക.

To Top