Online Malayalam Daily

ഹെയര്‍ സ്‌റ്റൈയില്‍ അത്ഭുതങ്ങള്‍

ഫാഷന്‍ എല്ലാ കാലത്തും ഒരു തരംഗം തന്നെയാണ്. കാലമാറുന്നതനുസരിച്ച് യുവാക്കളുടെ ചിന്താകളും സംഘല്‍പ്പങ്ങളും മാറും. പലതും കണ്ടാല്‍ ഞെട്ടുമെങ്കിലും ഫാഷന്‍ പ്രേമികള്‍ക്ക് അതൊരു പ്രശ്‌നമേയല്ല. ഇപ്പോള്‍ തന്നെ അടുത്ത വര്‍ഷത്തെയ്ക്കുള്ള ഫാഷനുകള്‍ കണ്ടെത്തി കഴിഞ്ഞു. അതില്‍ ചിലതിനെക്കുറിച്ചറിയു.
1, അലസഭാവത്തിലുള്ള ഹെയര്‍സ്‌റ്റൈലിന് എന്നും ഫാഷന്‍ ലോകത്ത് ഒരു പ്രത്യേക സ്ഥാനമുണ്ട്. അടുത്ത വര്‍ഷവും ഇത് തന്നെ ആവര്‍ത്തിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
2, ഉളം നിറങ്ങള്‍ മുടിക്ക് നല്‍കി മുടിയുടെ ഭംഗി വര്‍ധിപ്പിക്കുന്ന ബേബിലൈറ്റ് ഹെയര്‍ സ്‌റ്റൈയില്‍ രീതിയ്ക്കും അടുത്ത വര്‍ഷം പ്രീയമേറും.
3, പേളി മണിയുടെ മുടിയ്ക്ക് സമാനമായ ചുരുണ്ട മുടിയും അടുത്ത വര്‍ഷം തരംഗമാകുമെന്ന് ഫാഷന്‍ വിദഗ്ധര്‍ പറയുന്നു.
4, അത്ര ചുളിവുകള്‍ ഇല്ലാത്തതും എന്നാല്‍ മടക്കുകളോട് കൂടിയതുമായ മുടിയ്ക്കും പ്രീയമേറും.

Comments are closed.