Online Malayalam Daily

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: മകൾക്ക് മാനസികാസ്വാസ്ഥ്യമെന്ന് അമ്മ

തിരുവനന്തപുരം: ഗംഗേശാനന്ദ സ്വാമി എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ മകൾക്കെതിരെ അമ്മ ഡി.ജി.പിക്ക് പരാതി നൽകി. മകൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഇതിന് ചികിത്സ തേടിയിരുന്നതായും അമ്മയുടെ പരാതിയിൽ പറയുന്നു. സ്വാമി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ മൊഴിക്കെതിരെയാണ് അമ്മ പരാതി നൽകിയിരിക്കുന്നത്.

മകൾക്ക് കാമുകനുമായി ഉണ്ടായിരുന്ന ബന്ധത്തിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടതാണ് മകളുടെ വൈരാഗ്യത്തിന് കാരണമെന്നും അമ്മയുടെ പരാതിയിൽ പറ‍യുന്നു. മകളെ സ്വാമി ലൈംഗികമായി ഉപദ്രവിച്ചെന്ന മകളുടെ പരാതി കളവാണ്. തങ്ങളുടെ കുടുംബവുമായി സ്വാമിക്ക് നല്ല ബന്ധമാണുള്ളത്. തിരുവനന്തപുരത്ത് എത്തുമ്പോൾ തങ്ങളുടെ വീട്ടിലാണ് താമസിക്കാറുള്ളത്. എന്നാൽ മകളെ ഉപദ്രവിച്ചുവെന്ന വാദം കള്ളമാണെന്നും പരാതിയിലുണ്ട്.

Comments are closed.