Kerala

സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി

തിരുവനന്തപുരം: ഡിജിപി ടി പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി. പൊലീസ് ട്രെയിനിങ് കോളെജ് പ്രിന്‍സിപ്പലായിരുന്ന എസ് പി ഗോപാലകൃഷ്ണനെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്കിയത്.
നിലവില്‍ പൊലീസ് ആസ്ഥാനത്തെ എഐജിയായ ഗോപാലകൃഷ്ണന്‍, കോടതി ഉത്തരവു പ്രകാരം ഡിജിപിയായി തിരിച്ചെത്തിയ സെന്‍കുമാറിനെ കാണാനോ അഭിവാദ്യം ചെയ്യാനോ തയാറാകാതിരുന്നത് വിവാദമായിരുന്നു. സുപ്രീംകോടതിയെ സമീപിച്ച് ഡിജിപിയായി തിരിച്ചെത്തിയ സെന്‍കുമാര്‍ കൈക്കൊണ്ട പലതീരുമാനങ്ങളിലും സര്‍ക്കാറിന് അസംതൃപ്തിയുണ്ട്. സെന്‍കുമാറിനെതിരെ കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ആ സാഹചര്യം നിലനില്‍ക്കെയാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്കിയത്.

To Top