Entertainment

സിനിമയില്‍ ബെഡ് വിത്ത് ആക്ടിങ് പാക്കേജ് ഉണ്ടെന്ന് നടി ഹിമ ശങ്കര്‍

കൊച്ചി:മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിങ് എന്ന പാക്കേജ് സംവിധാനമുണ്ടെന്ന് ചലച്ചിത്ര-നാടക നടി ഹിമ ശങ്കര്‍ ആരോപിച്ചു. സ്കൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞു സിനിമാരംഗത്തെ ചിലര്‍ തന്നെ വിളിച്ചിട്ടുണ്ടെന്നും ഹിമ ശങ്കര്‍ പറഞ്ഞു. സര്‍വോപരി പാലാക്കാരന്‍ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ്സ് ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സിനിമയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോട് ചോദിച്ചു. അഭിനയിക്കാന്‍ കിടക്കയും പങ്കിടണം എന്നായിരുന്നു മറുപടി. ഇത്തരത്തില്‍ തന്നെ സമീപിച്ച മൂന്നുപേരോട് പറ്റില്ല എന്നു പറഞ്ഞു. ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യമില്ല. ആണ്‍കോയ്മാ മനോഭാവം മലയാള സിനിമയില്‍ കൂടുതലാണ്. സ്ത്രീകള്‍ തുറന്നുപറയണമെന്ന് എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. അഭിപ്രായം പറയുന്ന സ്ത്രീകളെ പഴിപറയുന്നതും ഇതേ സമൂഹമാണെന്നും ഹിമ ശങ്കര്‍ പറഞ്ഞു.

To Top