Religion

ശബരിമല ക്ഷേത്രം മൂന്നിനു തുറക്കും: പ്രതിഷ്‌ഠാദിനം നാലിന്‌

തിരുവനന്തപുരം: പ്രതിഷ്‌ഠാദിന പൂജയ്‌ക്കായി ശബരിമല ക്ഷേത്രം അടുത്ത മാസം മൂന്നിനു വൈകിട്ട്‌ അഞ്ചിനു തുറന്ന്‌ അടുത്തദിവസം രാത്രി 10ന്‌ അടയ്‌ക്കും. നാലിനാണ്‌ പ്രതിഷ്‌ഠാദിന പൂജ. അന്നു പതിവു പൂജകള്‍ക്കു പുറമെ വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും.മിഥുനമാസ പൂജയ്‌ക്കായി 14നു വൈകിട്ട്‌ നട തുറക്കും. തുടര്‍ന്ന്‌ മാസപൂജയും കൊടിമര പ്രതിഷ്‌ഠയും കൊടിയേറ്റും പള്ളിവേട്ടയും ആറാട്ടും കഴിഞ്ഞ്‌ ജൂലൈ ഏഴിന്‌ നടയടയ്‌ക്കും.

To Top