Kerala

വ്യാജവാര്‍ത്ത; മാതൃഭൂമി ലേഖകനെതിരെ നിയമനടപടിക്കൊരുങ്ങി കൊച്ചി ബ്ലാക്മെയില്‍ കേസ് പ്രതി ബിന്ധ്യാസ് തോമസ്‌

കൊച്ചി: കോളിളക്കം സൃഷ്‌ടിച്ച കൊച്ചി ബ്ലാക്മെയില്‍ കേസിലെ പ്രതി ബിന്ധ്യാസ് തോമസ്‌ മാതൃഭൂമി ലേഖകന്‍ കെ എ ബാബുവിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു.ബിന്ധ്യാസിനെതിരെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് കേസ്.ഇന്നത്തെ മാതൃഭുമി ദിനപത്രത്തില്‍ വന്ന ഒളിക്കാനും ആലപ്പുഴ എന്ന അന്വേഷണ പരമ്പരയിലാണ് ലേഖകനായ കെ എ ബാബു ബിന്ധ്യാസിനെതിരെ വ്യാജ വാര്‍ത്ത എഴുതിയതെന്നും,സമാനമായ രീതിയില്‍ ലേഖകന്‍ മുന്‍പും വാര്‍ത്തകള്‍ എഴുതിയിട്ടുണ്ടെന്നും തന്നെ മനപൂര്‍വം വ്യക്തിഹത്യ ചെയ്യുന്നതിനുവേണ്ടിയാണ്‌ ഇതെന്നും ബിന്ധ്യാസ് പറയുന്നു.

ഇന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ച ”ഒളിക്കാനും ആലപ്പുഴ” എന്ന ലേഖനത്തില്‍ തന്നെ കുറിച്ച് എഴുതിയിരിക്കുന്നതെല്ലാം തന്നെ കളവാണെന്നും ഇപ്രകാരം ഒന്നും തന്നെ തന്‍റെ ജിവിതത്തില്‍ സംഭാവിച്ചിട്ടില്ലായെന്നും ബിന്ധ്യാസ് പറയുന്നു.മാത്രമല്ല ലേഖനത്തില്‍ പറയുന്നത് താന്‍ ഇപ്പോഴും വിയ്യൂര്‍ ജയിലില്‍ ആണെന്നാണ്‌ എന്നാല്‍ 2014 നവംബര്‍ 12 ന് താന്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിവസം മുതല്‍ കൊച്ചിയില്‍ തന്നെയുണ്ടെന്നും അവര്‍ പറയുന്നു.മാത്രമല്ല ലേഖനത്തില്‍ പറയുന്നത് വിവാദമായ കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനും ബിന്ധ്യക്കൊപ്പം വിയ്യൂര്‍ ജയിലില്‍ ആണെന്നാണ്‌ എന്നാല്‍ അവര്‍ ഇപ്പോള്‍ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതജയിലാണ് ഉള്ളത്.മുന്‍പും വ്യക്തിഹത്യ ചെയ്തതിന്‍റെ പേരില്‍ ഇതേ ലേഖകന്‍റെ പേരില്‍ അഡ്വ.എല്‍ദോസ് മുഖേന ബിന്ധ്യാസ് കേസ് കൊടുത്തിരുന്നു.

To Top