Kerala

വിഴിഞ്ഞം കരാറിലെ ക്രമക്കേട് : ജുഡീഷ്യല്‍ അന്വേഷണം പരിഗണനയില്‍: മുഖ്യമന്ത്രി

ആലപ്പുഴ > വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖക്കരാറില്‍ സിഎജി (കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) വന്‍ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെടുക്കും. സിപിഐ എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

To Top