Online Malayalam Daily

യുപിയില്‍ സംയുക്ത റാലിക്ക് അഖിലേഷും മായാവതിയും; കോണ്‍ഗ്രസിനൊപ്പം ബിജെപി വിരുദ്ധ മുന്നണിക്ക് പച്ചക്കൊടി

ലക്‌നൗ: ബിജെപിക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ഉത്തര്‍പ്രദേശിലെ ബദ്ധവൈരികളായ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും. ബിജെപി വിരുദ്ധ മുന്നണിയെന്ന ആശയം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച് ചേര്‍ത്ത വിരുന്നില്‍ പങ്കെടുത്ത് ബിഎസ്പി അധ്യക്ഷ മായാവതിയും എസ്പിയുടെ അഖിലേഷ് യാദവും പങ്കെടുത്തിരുന്നു. യുപിയില്‍ ആദ്യമായി സംയുക്ത റാലി നടത്താന്‍ ഇരുവരും സമ്മതം മൂളി.

Comments are closed.