Online Malayalam Daily

ബ്രൂസ് ലീയുടെ കഥ പറയുന്ന ചിത്രത്തിന് സംഗീതം പകരാന്‍ എ.ആര്‍ റഹ്മാന്‍

മുംബൈ: ആക്ഷന്‍ ഇതിഹാസം ബ്രൂസ് ലീയുടെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിന് എ ആര്‍ റഹ്മാന്റെ സംഗീതം. എആര്‍ റഹ്മാന്‍ ലിറ്റില്‍ ഡ്രാഗണില്‍ സഹകരിക്കുന്ന കാര്യം സംവിധായകന്‍ ശേഖര്‍ കപൂറാണ് മാധ്യമങ്ങളെ അറിയിച്ചത്. ഓസ്‌കാര്‍ നേടിയ സ്ലംഡോഗ് മില്ല്യനെയര്‍, 127 അവേഴ്‌സ്, പെലെ എന്നീ ഹോളിവുഡ് ചിത്രങ്ങള്‍ക്ക് റഹ്മാന്‍ സംഗീതം പകര്‍ന്നിരുന്നു. ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ജീവിതം പ്രമേയമായ പെലെയാണ് ഏ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ അവസാന ഹോളിവുഡ് ചിത്രം.

Comments are closed.