Top Stories

ഫോൺകെണി വിവാദം: എ.കെ ശശീന്ദ്രനെതിരെ കേസെടുത്തു

തിര​ുവനന്തപുരം: ഫോൺകെണി വിവാദത്തെ തുടർന്ന്​ രാജിവെച്ച മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരെ കേസെടുത്തു. ശശീന്ദ്രൻ നിരന്തരം ഫോൺ വിളിച്ച്​ ശല്യപ്പെടുത്തിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയെ തുടർന്ന്​ തിര​ുവനന്തപുരം സി.ജെ.എം കോടതിയാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. ജാമ്യമില്ലാ വകുപ്പ്​ പ്രകാരമാണ്​ കേസ്​ എടുത്തിരിക്കുന്നത്​. ജൂലൈ 28 ന്​ ശശീന്ദ്രൻ നേരിട്ട്​ ഹാജരാകണമെന്നും കോടതി അറിയിച്ചു.​

ഫോൺകെണി വിവാദത്തിൽ ഉൾപ്പെട്ട മറ്റ്​ മാധ്യമപ്രവർത്തകരുടെ മൊഴികളും പരിശോധിച്ച ശേഷമാണ്​ ശശീന്ദ്രനെതിരെ കേസെടുക്കാൻ കോടതി തീരുമാനിച്ചത്​. ഒദ്യോഗിക പദവി ദുരുപയോഗം ചെയ്​ത്​ ലൈംഗിക ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്​തുവെന്ന്​ മാധ്യമ​പ്രവർത്തകയുടെ പരാതിയിലാണ്​ കോടതി നടപടി.

To Top