Education

പ്ലസ് വണ്‍ അപേക്ഷാ തീയതി കോടതി വീണ്ടും നീട്ടി

കൊച്ചി: പ്ലസ് വണ്ണിന് അപേക്ഷ നല്‍കാനുള്ള അവസാനതീയതി ഹൈക്കോടതി വീണ്ടും നീട്ടി. സി.ബി.എസ്.ഇ. പത്താംക്ലാസ് ഫലപ്രഖ്യാപനദിവസമുള്‍പ്പെടെ മൂന്നുപ്രവൃത്തി ദിവസം അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഫലം ജൂണ്‍ രണ്ടാമത്തെയാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കാനാവുമെന്ന് സി.ബി.എസ്.ഇ. ബോധിപ്പിച്ചു.

സിംഗിള്‍ബെഞ്ച് നേരത്തെ നീട്ടിനല്‍കിയ തീയതിക്കകം ഫലം വന്നേക്കില്ല. ഫലപ്രഖ്യാപനം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉന്നയിക്കപ്പെട്ടതിനാലാണിതെന്നും സി.ബി.എസ്.ഇ. അറിയിച്ചു. ഈ സാഹചര്യം പരിഗണിച്ചാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് പുതുക്കിയത്.

To Top