National

പനീർശെൽവത്തിനുനേരെ ആക്രമണ ശ്രമം

തിരുച്ചിറപ്പള്ളി: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ ഒ. പനീർശെൽവത്തിനുനേരെ ആക്രമണം ശ്രമം. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിന്‍റെ വിഐപി കവാടത്തിന് മുന്നിൽ കത്തിയുമായി നിന്നിരുന്ന യുവാവാണ് ഒപിഎസിനെ ആക്രമിക്കാൻ ശ്രമിച്ചത്.ഒപിഎസിന് പരിക്കുകളൊന്നും പറ്റിയില്ല. സുരക്ഷാ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും ചേർന്ന് ഉടൻതന്നെ അക്രമിയെ ബലം പ്രയോഗിച്ച് മാറ്റി. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

 

To Top