Online Malayalam Daily

നെഹ്‌റു ട്രോഫി: ഗബ്രിയേല്‍ ചുണ്ടന്‍ വേഗരാജാവ്‌

ആലപ്പുഴ: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന അറുപത്തിയഞ്ചാമത് നെഹ്‌റു ട്രോഫി ജലോല്‍സവത്തില്‍ എറണാകുളംതുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന്‍ ജേതാവ്. ഗബ്രിയേലിന്റെ ഇതാദ്യമായാണ് നെഹ്‌റു ട്രോഫിയില്‍ മുത്തമിടുന്നത്.പായിപ്പാട്, കാരിച്ചാല്‍, മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍ വള്ളങ്ങളെ ഫോട്ടോ ഫിനിഷില്‍ പിന്തള്ളിയാണ് ഗബ്രിയേല്‍ ജേതാവായത്.അഞ്ച് ഹീറ്റ്‌സുകളിലായി മല്‍സരിച്ച 20 ചുണ്ടന്‍ വളളങ്ങളില്‍നിന്ന് മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിനു യോഗ്യത നേടിയത്. മല്‍സര വിഭാഗത്തിലെ 20 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 78 കളിവള്ളങ്ങളാണ് ഇത്തവണ അണിനിരന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കളിവള്ളങ്ങള്‍ മാറ്റുരയ്ക്കാന്‍ ഇറങ്ങിയത്.

Comments are closed.