Online Malayalam Daily

നിയമവ്യവസ്ഥയിൽ വിശ്വാസമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം:സോളാർ കമ്മീഷൻ റിപ്പോർട്ട് ഇന്ന് സമർപ്പിക്കാനിരിക്കെ തികഞ്ഞ ആത്മവിശ്വാസത്തോടെ ഉമ്മൻ ചാണ്ടി. നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ മുൻ മുഖ്യമന്ത്രി കമ്മീഷൻ റിപ്പോർട്ട് വരട്ടെയെന്നും റിപ്പോർ‌ട്ട് നൽകേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും പറഞ്ഞു.
കേസിൽ കമ്മീഷൻ നിലപാട് സ്വീകരിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് സരിത എസ് നായരും പ്രതികരിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന് ഏറെ തലവേദന സൃഷ്ടിച്ച സോളാർ‌ കേസിൽ അന്വേഷണം ആരംഭിച്ച് മൂന്ന് വർ‌ഷവും 11 മാസത്തിനും ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്.

Comments are closed.