Entertainment

ദിലീപിന്‍റെ ആദ്യ ഭാര്യ മഞ്ജുവല്ല

ആലുവ: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കും മുന്പ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നതായി പോലീസ്. അകന്ന ബന്ധുവായ യുവതിയെയാണ് ദിലീപ് ആദ്യം രജിസ്റ്റർ വിവാഹം ചെയ്തിരുന്നത്. ആലുവ ദേശം രജിസ്ട്രാർ ഓഫീസിലാണ് വിവാഹം നടന്നത്.

ഇതു സംബന്ധിച്ച് രേഖകൾ കണ്ടെടുക്കാൻ പോലീസ് ശ്രമം തുടങ്ങി. മിമിക്രി-ചലച്ചിത്രതാരം അബിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തത് ഇത് സംബന്ധിച്ച വിവരം തേടാനാണെന്ന് കരുതുന്നത്. രജിസ്റ്റര്‍ വിവാഹത്തിന് പിന്നാലെയാണ് ദിലീപിന് സിനിമയിലേക്കുള്ള അവസരം കിട്ടുന്നത്. തുടര്‍ന്ന് മഞ്ജു വാര്യരുമായി പ്രണയത്തിലാകുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.

To Top