Online Malayalam Daily

തമിഴ്‌നാട് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍

ന്യൂഡല്‍ഹി: രാഷ്്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്‌നാട്ടിലടക്കം അഞ്ചുസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്.

അസം ഗവര്‍ണറായിരുന്ന ബന്‍വാരിലാല്‍ പുരോഹിതാണ് പുതിയ തമിഴ്‌നാട് ഗവര്‍ണര്‍. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറായ സി.എച്ച്.വിദ്യസാഗര്‍ റാവുവാണ് തമിഴ്‌നാടിന്റെ അധിക ചുമതല വഹിച്ചിരുന്നത്.

മേഘാലയ ഗവര്‍ണറായി ഗംഗാ പ്രസാദിനേയും അരുണാചല്‍ പ്രദേശ് ഗവര്‍ണറായി ബ്രിഗേഡിയര്‍ ഡോ. ബി.ഡി മിശ്ര, ബിഹാര്‍ ഗവര്‍ണറായി സത്യപാല്‍ മാലിക്, അസം ഗവര്‍ണറായി ജഗദീഷ് മുഖിയേയും നിയമിച്ചു.

കേന്ദ്രഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലഫ്റ്റനന്റ് ഗവര്‍ണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷിയേയും നിയിച്ചിട്ടുണ്ട്.

Comments are closed.