Kerala

ഡി സിനിമാസ് അടച്ചു പൂട്ടിയതിനെതിരെ ദിലീപിന്‍റെ സഹോദരൻ കോടതിയിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ചലച്ചിത്ര താരം ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്‍റെ സഹോദരൻ അനൂപ് ഹൈക്കോടതിയെ സമീപിച്ചു. നഗരസഭയുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. വെള്ളിയാഴ്ചയാണ് നഗരസഭാ നിർദേശത്തെത്തുടർന്ന് ഡി സിനിമാസ് അടച്ചുപൂട്ടിയത്.

നിർമാണ അനുമതി നൽകിയതിൽ ക്രമക്കേടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് തീയറ്റർ അടച്ചുപൂട്ടാൻ നഗരസഭ തീരുമാനമെടുത്തത്. നഗരസഭാ കൗൺസിൽ യോഗം ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്.

To Top