Kerala

ജ​യ്റ്റ്‌ലി തിരുവനന്തപുരത്ത് എത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി അ​​​രു​​​ണ്‍ ജയ്റ്റ്‌ലി തിരുവനന്തപുരത്ത് എത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എംപിമാരായ നളിന്‍കുമാര്‍ കട്ടീല്‍, രാജീവ് ചന്ദ്രശേഖര്‍, റിച്ചാര്‍ഡ് ഹേ, ഒ. രാജഗോപാല്‍ എംഎല്‍എ, വി. മുരളീധരന്‍, എം.ടി. രമേശ്, പി.സി. തോമസ് തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ വീട് ജയ്റ്റ്‌ലി സന്ദര്‍ശിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും അടുത്തയാഴ്ച കേരളത്തിലെത്തും.

അതിനിടെ കേരളത്തില ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഭരണകക്ഷിയെന്ന് അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.അതിക്രൂരമായാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ടത്.രാജ്യത്തിന്റെ ശത്രുക്കള്‍ പോലും ഇത്ര ക്രൂരത ചെയ്യില്ല. ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കുന്നുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

To Top