Kerala

ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; മലയാളി നഴ്‌സ് ആത്മഹത്യയ്ക്കു ശ്രമിച്ചു

ന്യൂഡല്‍ഹി: ജോലിയില്‍ നിന്നും അപ്രതീക്ഷിതമായി പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഡല്‍ഹിയിലെ ഐ.എല്‍.ബി.എല്‍ ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്ന ആലപ്പുഴ സ്വദേശിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ച ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ച് വര്‍ഷത്തോളമായി ഇവര്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. നഴ്‌സുമാരെ പീഡിപ്പിക്കുന്ന ആശുപത്രി അധികൃതരുടെ നടപടിയ്‌ക്കെതിരെ ഇവര്‍ അടക്കമുള്ള നഴ്‌സുമാര്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പരാതി നല്‍കിയിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് ആശുപത്രി അധികൃതര്‍ ഇവരെ പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട് നോട്ടിസ് നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top