National

ഗോരഖ്പൂര്‍ ആശുപത്രി ദുരന്തം: ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു

ലക്‌നൗ: ഓക്‌സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 63 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഗോരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. ഡ്യൂട്ടിയില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മന്ത്രി അശുതോഷ് താണ്ഡന്‍ പറഞ്ഞു.ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ വ്യാഴാഴ്ച രാത്രിയാണ് 20 കുട്ടികള്‍ മരിച്ചത്. ഇതിനെത്തുടര്‍ന്ന് അധികൃതര്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തിയെങ്കിലും ഇന്നലെ പത്ത് കുട്ടികള്‍ കൂടി മരിക്കുകയായിരുന്നു

To Top