Sports

കോപ്പ ഡെല്‍ റെ കിരീടം ബാഴ്‌സക്ക്

മാഡ്രിഡ്: കോപ്പ ഡെല്‍ റെ ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തി ബാഴ്‌സലോണ. കലാശപ്പോരാട്ടത്തില്‍ അലാവസിനെ 3-1ന് പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായ മൂന്നാം കിരീടം ബാഴസ സ്വന്തമാക്കിയത്. ലയണല്‍ മെസിയുടെ മാജികിലൂടെ വിസ്മയം തീര്‍ത്ത പ്രകടനമാണ് ബാഴ്‌സ പുറത്തെടുത്തത്.
30-ാം മിനിറ്റില്‍ മെസിയിലൂടെ ബാഴ്‌സ മത്സരത്തില്‍ മുന്നിലെത്തി. തുടര്‍ന്ന് നെയ്മര്‍ (45), അല്‍കസെര്‍(45+3) എന്നിവരാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്. ഹെര്‍ണാണ്ടസ്(33) ആണ് അലാവ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്.

To Top