Online Malayalam Daily

കാറുകളിലെ മതപരമായ ചിഹ്നങ്ങള്‍ക്ക് ഫിലിപ്പീന്‍സില്‍ വിലക്ക്

ഫിലിപ്പീന്‍സില്‍ കാറുകളിലെ മതപരമായ ചിഹ്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. സാധാരണയായി കാറുകളിലെ ഡാഷ്‌ബോര്‍ഡിലും റിയര്‍ വ്യൂ മിററിലും ദൈവ വിശ്വാസത്തിന്റെ ഭാഗമായി സ്ഥാപിക്കാറുള്ള രുദ്രാക്ഷം, കൊന്ത, ജപമാല എന്നിവ നീക്കണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ക്ക് തടയിട്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

Comments are closed.