Online Malayalam Daily

കാരറ്റെന്ന് കരുതി മക്ലാരന്‍ കാര്‍ കടിച്ച കഴുതയ്ക്ക് നാലര ലക്ഷം പിഴശിക്ഷ

ബെര്‍ലിന്‍: കാരറ്റെന്ന് കരുതി ഓറഞ്ച് നിറമുള്ള മക്ലാരന്‍ സ്‌പൈഡര്‍ കാറില്‍ കടിച്ച് കേടുപാടുണ്ടാക്കിയ കഴുതയ്ക്ക് നാലര ലക്ഷം രൂപ പിഴശിക്ഷ. ജര്‍മന്‍ കോടതിയാണ് വീനസ് എന്ന കഴുതയുടെ ഉടമയോട് പിഴയൊടുക്കാന്‍ ഉത്തരവിട്ടത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഹെസേ സംസ്ഥാനത്തെ വോഗെല്‍സ്‌ബെര്‍ഗിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശത്തെ കുതിരകളെ സംരക്ഷിക്കുന്ന മൈതാനത്തിന് സമീപം പാര്‍ക്ക് ചെയ്ത കാറിലാണ് കഴുത കടിച്ച് പെയ്ന്റ് പോക്കിയത്.

എന്നാല്‍ കഴുത കുറ്റക്കാരനല്ലെന്നും കാര്‍ അവിടെ പാര്‍ക്ക് ചെയ്ത ഉടമസ്ഥനാണ് കുറ്റക്കാരനെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല.

ഓറഞ്ച് കാര്‍ കണ്ട കഴുത കാരറ്റ് ആണെന്ന് കരുതിയാവും കടിച്ചതെന്നാണ് പൊലിസ് നിഗമനം. വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് കഴുതയുടെ ഉടമസ്ഥന്‍.

Comments are closed.