National

കനത്ത മഴയും മിന്നലും; ബിഹാറിൽ 23 മരണം

ന്യൂഡൽഹി: ഇടിമിന്നലിലും കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും ബിഹാറിൽ 23 മരണം. മരിച്ചവരിൽ എട്ടു പേർ സ്​ത്രീകളാണ്​. ബിഹാറി​െല എട്ടുജില്ലകളിലായാണ്​ 23 മരണം റി​േപ്പാർട്ട്​ ചെയ്​തത്​.

പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ കനത്ത മഴയിൽ മതിലിടിഞ്ഞ്​ വീണ്​ സ്​ത്രീയുൾപ്പെടെ എട്ടുപേർ മരിച്ചു. ഇടിമിന്നലേറ്റ്​ വ്യത്യസ്​ത പ്രദേശങ്ങളിലായി 18 പേരാണ്​ മരിച്ചത്​. കിഴക്കൻ ചമ്പാരൻ ജില്ലയിൽ അഞ്ചുപേരും മൂഗർ, ബഗ്​ലാപുർ, മധേപൂർ എന്നീ ജില്ലകളിൽ രണ്ടു മരണവും ജമുയി, പടിഞ്ഞാറൻ ചമ്പാരൻ, വൈശാലി, സമസ്​തിപൂർ എന്നിവടങ്ങളിൽ ഒരോ മരണവുമാണ്​ റിപ്പോർട്ട്​ ചെയ്​തതെന്ന്​ ദുരന്ത നിവാരണ വകുപ്പ്​ ​അഡീഷ്​ണൽ സെ​ക്രട്ടറി അനിരുദ്ധ്​ കുമാർ അറിയിച്ചു.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മേയ്​ 30 ഒാടെ കാലവർഷം എത്തുമെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

To Top