Online Malayalam Daily

കണ്ണൂരിൽ പരസ്യകശാപ്പ് നടത്തിയ നേതാക്കളെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: കേന്ദ്രസർക്കാരി​​​​​​െൻറ കശാപ്പ്​ നിരോധനത്തിൽ പ്രതിഷേധിച്ച്​ പരസ്യമായി കാളയെ അറുത്ത​ യൂത്ത്​ കോൺഗ്രസ്​ ​​നേതാക്കളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. കണ്ണൂർ പാർലമെന്‍റ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റിയടക്കം മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്തത്. ജോസി കണ്ടത്തിൽ, സറഫുദീൻ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റ് രണ്ട് പേർ. കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസ്സനാണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട്​ നാലരയോടെ കണ്ണൂർ സിറ്റി ജംഗ്ഷനിലാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാർക്കു നൽകിയത്. യൂത്ത് കോൺഗ്രസ് നടപടി ബി.ജെ.പി അനുകൂലികൾ സാമൂഹിക മാധ്യമങ്ങളിലൂടെ ദേശീയതലത്തിൽ തന്നെ പ്രചരിപ്പിക്കുകയും ഡൽഹി ബി.ജെ.പി വക്താവ് അടക്കമുള്ളവർ സംഭവത്തിൻറെ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. പൊതുജനങ്ങൾക്ക്​ ശല്യമുണ്ടാക്കുന്ന തരത്തിൽ മാടിനെ അറുത്തുവെന്ന യുവമോർച്ചയുടെ പരാതിയിൽ കണ്ണൂർ സിറ്റി പൊലീസ് ഇന്നലെ തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു.

Comments are closed.