Kerala

ഐ.ഐ.ടി ഹോസ്റ്റലിലെ പ്രഭാത ഭക്ഷണത്തില്‍ ചത്ത എലി

ന്യൂഡല്‍ഹി: ഐ.ഐ.ടി ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കിയ പ്രഭാത ഭക്ഷണത്തില്‍ ചത്ത എലിയെ കിട്ടിയതായി പരാതി. ഇന്ന് രാവിലെ ക്യാംപസിലെ ആരവല്ലി ഹോസ്റ്റലിലാണ് സംഭവം. ഭക്ഷണത്തിന്റെ ചിത്രം സഹിതം വിദ്യാര്‍ഥികളിലൊരാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

രാവിലത്തെ ഭക്ഷണത്തിനൊപ്പം വിളമ്പിയ ചട്‌നിയിലാണ് ചത്ത എലിയെ കണ്ടത്. വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതായും പരാതി നല്‍കിയതായും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top