Online Malayalam Daily

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസ വാര്‍ത്ത

മുംബൈ: സേവിങ്‌സ് അക്കൗണ്ടുകളില്‍ നിലനിര്‍ത്തേണ്ട മിനിമം ബാലന്‍സ് തുക എസ്ബിഐ കുറച്ചു. മെട്രൊ നഗരങ്ങളിലെ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ടുന്ന തുക 5000ല്‍ നിന്ന് 3000 ആയും കുറച്ചിട്ടുണ്ട്.

എന്നാല്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മിനിമം ബാലന്‍സ് നിരക്കില്‍ മാറ്റമില്ല. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് നിരക്കുകളില്‍ മാറ്റം വരുത്തിയത്. ഏപ്രില്‍ ഒന്നുമുതലാണ് മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാത്ത അക്കൗണ്ടുകള്‍ക്ക് സര്‍വിസ് ചാര്‍ജ് ഈടാക്കി തുടങ്ങിയത്. പുതിയ നിരക്ക് ഒക്‌റ്റോബര്‍ മാസം മുതല്‍ നിലവില്‍ വരും.

സെമി അര്‍ബന്‍, ഗ്രാമീണ മേഖലകളില്‍ 20 രൂപ മുതല്‍ 40 രൂപ, അര്‍ബന്‍, മെട്രൊ നഗരങ്ങളില്‍ 30 മുതല്‍ 40 രൂപ വരെയുമാണ് പുതുക്കിയ പിഴ നിരക്ക്. പെന്‍ഷന്‍ സ്വീകര്‍ത്താക്കള്‍, സാമൂഹിക ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍, പ്രായപൂര്‍ത്തിയാകത്തവര്‍ എന്നിവരെ മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടുന്നവരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് എസ്ബിഐയുടെ അവകാശവാദം.

Comments are closed.