Tech

ഇന്ത്യന്‍ നിര്‍മ്മിത ആപ്പിളിന്റെ ഫോണുകള്‍ വിപണിയിലേക്ക്

ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ആപ്പിളിന്റെ ഫോണുകള്‍ വില്‍പ്പന ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലെ തിരഞ്ഞെടുത്ത സ്റ്റോറുകളിലാണ് ഇതിന്റെ വില്‍പന നടത്തുന്നത്. ആദ്യം കുറച്ച് യൂണിറ്റുകള്‍ മാത്രമാണ് വ്യാപാരം നടത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കാലിഫോര്‍ണ്ണിയയില്‍ രൂപകല്‍പന ചെയ്ത് ഇന്ത്യയില്‍ നിര്‍മ്മിച്ച ഫോണ്‍ ആണിത് എന്ന് പായ്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഐപോണ്‍ എസ്ഇയുടെ നിര്‍മ്മാണം ഈ മാസം തന്നെ ആരംഭിക്കുമെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചിരുന്നു.
32 ജിബി മെമ്മറിയുള്ള ഫോണിന് 27,240 രൂപ വിലയ്ക്കാണ് ലഭിക്കുക. ഏപ്രിലില്‍ തന്നെ ബെംഗലൂരുവില്‍ പൂര്‍ത്തിയായതായി തായ്‌വാന്‍ കമ്പനിയായ വിസ്‌ട്രോണ്‍ അറിയിച്ചു. ഈ കമ്പനിയാണ് ഫോണുകളുടെ ഘടകങ്ങള്‍ സംയോജിപ്പിച്ചത്. വിദേശത്താണ് ഫോണിന്റെ മറ്റ് ഘടകങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ തന്നെ സംയോജിപ്പിച്ച് വിപണനം ചെയ്യാന്‍ തുടങ്ങിയതോടെ 39,000 രൂപ വിലയുണ്ടായിരുന്ന ആപ്പിള്‍ ഫോണുകള്‍ക്ക് 27240 രൂപയായി കുറയുകയായിരുന്നു. നിരവധി ചൈനീസ് ഫോണുകള്‍ അടക്കിവാഴുന്ന ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടാണ് ആപ്പിള്‍ ബെംഗലൂരുവില്‍ നിര്‍മ്മാണയൂണിറ്റ് ആരംഭിച്ചത്.

To Top