Health

അറിയണോ…? രാവിലെ ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നതിന്റെ ഗുണങ്ങള്‍

ലോകത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാണ് സെക്‌സ്. ഭൂരിഭാഗം ആളുകളും രാത്രിയാണ് ലൈംഗീകബന്ധത്തിന് തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ജോലിത്തിരക്കുള്ളവര്‍ക്ക് ക്ഷീണവും മറ്റും കാരണം രാത്രികളില്‍ ലൈംഗീകബന്ധത്തിലേര്‍പ്പെടാന്‍ കഴിയണമെന്നില്ല. ഇക്കൂട്ടര്‍ക്കും രാവിലെയായിരിക്കും നല്ല സമയം. രാവിലെ ലഭിക്കുന്ന ഉന്മേഷത്തെ പങ്കാളിയുടെ ശരീരത്തിലേക്ക് കടത്തിവിടുക. രാവിലെ തന്നെ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ട് പല ഗുണങ്ങളുമുണ്ട്. രാവിലെ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു ചായ കുടിച്ച് ജോലി ചെയ്യുന്നവരേക്കാള്‍ ആരോഗ്യവും ഉന്മേഷവും ദിവസത്തിലുടനീളമുണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ ഇതിന് ചില തയ്യാറെടുപ്പുകളും ആവശ്യമാണ്. പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ച ശേഷമേ ലൈംഗീകബന്ധത്തിലേര്‍പ്പെടാവൂ. ശരീരത്തിന് ഫ്രെഷ്‌നസ് തോന്നാനാണിത്. കോണ്ടം ഉപയോഗിക്കുന്നുവെങ്കില്‍ കിടയ്ക്കരികില്‍ തന്നെ കോണ്ടം സൂക്ഷിക്കുക. ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ കോണ്ടം അന്വേഷിച്ച് മുറി മുഴുവന്‍ നടക്കുന്നത് മടുപ്പുണ്ടാക്കും.

* ആഴ്ചയില്‍ മൂന്നു വട്ടമെങ്കിലും രാവിലെകളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഹാര്‍ട്ട് അറ്റാക്കിനെ ചെറുക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

* രാവിലെ ലൈഗീകബന്ധത്തിലേര്‍പ്പെടുന്നതു വഴി ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന ‘ഓക്‌സിടോസിന്‍’ എന്ന ഹോര്‍മോണ്‍ പങ്കാളികളെ ദിവസത്തിലുടനീളം പരസ്പരം ഓര്‍ത്തിരിക്കാന്‍ പ്രേരിപ്പിക്കും. ഇത് ഇരുവര്‍ക്കുമിടയിലെ അടുപ്പം തീവ്രമായിരിക്കാന്‍ സഹായിക്കും.

* ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കും.

* പനി, ജലദോഷം മുതലായ രോഗങ്ങളെ അകറ്റുകയും മുടി, ചര്‍മം, നഖം എന്നിവയുടെ സംരക്ഷണവും സാധ്യമാക്കുന്നു.

 

To Top